
ഇടുക്കി: പീരുമേട്ടിൽ വന്നതിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ് മോർട്ടം പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത്.തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്.വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്.ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല .
തല പല തവണപരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി.വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിട്ടുണ്ട്മരത്തിൽ ആകാനാണ് സാധ്യത.തലക്ക് പുറകിൽ വീണ പാടുണ്ട്.മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകൾ ഉണ്ട്.കഴുത്തിനു ശക്തിയായി അമർത്തി പിടിച്ചിട്ടുണ്ട്.രണ്ടു കൈകൊണ്ടും അടിച്ചിട്ടുണ്ട്.മുൻപിൽ നിന്നാണ് ആക്രമണം നടത്തിയത്.താഴേക്ക് ശക്തിയായി പാറയിലേക്ക് മലർന്നു വീണിട്ടുണ്ട്.ചെറിയ ദൂരം കാലിൽ പിടിച്ചു വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്.ഇടത് വശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്.മൂന്നെണ്ണം ശ്വാസകോശത്തിൽ കയറി.നാഭിക്ക് തൊഴി കിട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam