
ഹൈദരാബാദ്: പെണ്‍ സുഹൃത്തുമായി ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യാന്‍ ഭാര്യ സമ്മതിക്കാത്തതിനാല്‍ യുവാവ് ആത്മഹത്യ ചെയ്തു. തുടര്‍ച്ചയായി ഓണ്‍ലൈനിലൂടെ 19 കാരിയായ പെണ്‍ സുഹൃത്തുമായി ചാറ്റ് ചെയ്യുന്നതിനെ ഭാര്യ എതിര്‍ത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശിവകുമാര്‍ മരിച്ച വാര്‍ത്ത അറിഞ്ഞ 19 കാരിയും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
ഹൈദരാബാദിലെ മരെഡ്പ്പള്ളിയിലാണ് സംഭവം. 27 കാരനായ കെ ശിവകുമാര്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ശനിയാഴ്ചയാണ് ശിവ കുമാര്‍ മരിച്ചത്. ഇയാളുടെ സുഹൃത്തായ വെണ്ണല ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച ആശുപത്രിയില്‍ വച്ചും മരിച്ചു.
ഓഗസ്റ്റ് 15 നാണ് ശിവകുമാര്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. അമിതമായി മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ ഭാര്യ വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ശിവകുമാര്‍ ഒരു പെണ്‍കുട്ടിയുമായി തുടര്‍ച്ചയായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കണ്ടെത്തിയത്. ശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് മരണത്തിലേക്ക് നയിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam