
ദില്ലി: അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടു പ്രതി ഗൗതം കെയ്താനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. യു പി എ ഭരണ കാലത്ത് കെയ്താൻ പ്രതിരോധ ഇടപാടുകളിൽ കോഴപ്പണം വാങ്ങിയതിന്‍റെ തെളിവുകള്‍ കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിൽ കിട്ടിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു . ഇതിന് പിന്നാലെയാണ് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് നടപടി . വിദേശത്ത് അനധികൃത അക്കൗണ്ടുകളുണ്ടാക്കി പണം നിക്ഷേപിക്കുന്നുവെന്നാണ് കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam