മേഘാലയയിലെ ഖനി അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Published : Jan 26, 2019, 01:49 PM IST
മേഘാലയയിലെ ഖനി അപകടം:  ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Synopsis

കഴിഞ്ഞ ഡിസംബർ 13 ന് നടന്ന ഖനിയപകടത്തിൽ കണ്ടെടുക്കുന്ന രണ്ടാമത്തെ മൃതദേഹമാണിത്. മുപ്പത്തിയഞ്ച് വയസ്സുകാരൻ അമീൻ ഹുസൈൻറെ മൃതദേഹം കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തക‍ർ കണ്ടെത്തിയത്. 

ഷില്ലോങ്:  മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാവികസേനയിലെ രക്ഷാപ്രവർത്തകരാണ് 355 അടി താഴ്ച്ചയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ഡിസംബർ 13 ന് നടന്ന ഖനിയപകടത്തിൽ കണ്ടെടുക്കുന്ന രണ്ടാമത്തെ മൃതദേഹമാണിത്. മുപ്പത്തിയഞ്ച് വയസ്സുകാരൻ അമീൻ ഹുസൈൻറെ മൃതദേഹം കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തക‍ർ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട മറ്റ് പതിമൂന്ന് തൊഴിലാളികളെപ്പറ്റി ഇനിയും വിവരമൊന്നുമില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം