
തിരുവനന്തപുരം: നവ കേരള നിർമ്മാണത്തിനായി മുഖ്യമന്ത്രി മുന്നോട്ട് വച്ച സാലറി ചലഞ്ചിൽ നിന്ന് പിൻമാറി സംസ്ഥാനത്തെ എൺപത് ശതമാനം സർക്കാർ എയിഡഡ് കോളജ് അധ്യാപകർ. കേരളത്തിലെ എയിഡഡ് അൺ എയിഡഡ് കോളജുകളിലായി പതിനായിരത്തിലധികം അധ്യാപകരാണുള്ളത്. അതിൽ എയിഡഡ് കോളജിലെ അധ്യാപകരാണ് സംഭവത്തോട് നിസ്സഹകരിച്ചത്. സാലറി ചലഞ്ചിനെതിരെ എൻജി ഒ സംഘ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വ്യാഴാഴ്ചയാണ് കോടതി ഹർജി പരിഗണിക്കുക. കോടതിയിൽ സമർപ്പിച്ച് സത്യവാങ്മൂലത്തിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ളതിൽ അറുപത് ശതമാനം സർക്കാർ ജീവനക്കാരാണ് സാലറി ചലഞ്ചിനോട് യേസ് പറഞ്ഞത്.
നാൽപത് ശതമാനം പേരും നോ പറഞ്ഞതിൽ നിന്നും സാലറി ചലഞ്ചിന് ആരെയും നിർബന്ധിച്ചില്ല എന്ന കാര്യം മനസ്സിലാക്കാം എന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല. സുപ്രീം കോടതിയിൽ ദുരിതാശ്വാസ നിധിയിൽ നിന്നും വിസമ്മതം പത്രം നൽകിയിട്ടുണ്ട്. സുപ്രീം കോടതി ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് രജിസ്ട്രാർ നിർദ്ദേശിച്ചത്. ഇതിന് തയ്യാറല്ലാത്തവർക്ക് വിസമ്മതം അറിയിക്കാനും അനുവാദമുണ്ട്. ഇതേ രീതിയാണ് പിന്തുടർന്നതെന്ന് സർക്കാരിന് വാദിക്കാൻ സാധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam