
ദില്ലി: സ്വന്തം തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് വ്യോമസേന ഉപമേധാവിക്ക് പരിക്കേറ്റു. എയർ മാർഷൽ ഷിരിഷ് ബബാൻ ഡിയോക്കാണ് പരിക്കേറ്റത്. തോക്ക് തുടച്ചു വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.
തുടയ്ക്ക് പരിക്കേറ്റ ഷിരിഷിനെ ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയർ മാർഷലിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈയിലാണ് ഷിരിഷ് എയര്‍മാര്‍ഷലായി സ്ഥാനമേറ്റത്. മഹാരാഷ്ട്ര നാഗ്പുർ സ്വദേശിയായ അദ്ദേഹം 1979ലാണ് വ്യോമസേനയിൽ ചേർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam