വലിയ വിമാനങ്ങളുടെ സര്‍വ്വീസ്: കരിപ്പൂരിൽ തിങ്കളാഴ്ച്ച എയർ ഇന്ത്യയുടെ പരിശോധന

Web Desk  
Published : Aug 03, 2018, 01:01 PM IST
വലിയ വിമാനങ്ങളുടെ സര്‍വ്വീസ്: കരിപ്പൂരിൽ തിങ്കളാഴ്ച്ച എയർ ഇന്ത്യയുടെ പരിശോധന

Synopsis

സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമന്നാണ് ചട്ടം.

ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പരിശോധന നടക്കും. എയര്‍ ഇന്ത്യയിലെ സാങ്കേതിക വിഭാഗമാണ് റണ്‍വേ പരിശോധന നടത്തുന്നത്. എയര്‍ഇന്ത്യ ആസ്ഥാനത്ത് നിന്ന് എം കെ രാഘവന്‍ എം പിയെ അറിയിച്ചതാണ് ഇക്കാര്യം. 

പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സര്‍വ്വീസ് തുടങ്ങണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡി ജി സി എയും സംയുക്ത പരിശോധന നടത്തി റണ്‍വേയില്‍ സാങ്കേതിക തടസ്സങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമന്നാണ് ചട്ടം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട് അറിയിക്കും