
ദില്ലി: എയർസെൽ മാക്സിസ് കേസില്‍ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം ദില്ലി പട്യാല ഹൗസ് കോടതി നീട്ടി. ഫെബ്രുവരി 18 വരെയാണ് ഇരുവരുടേയും സംരക്ഷണം നീട്ടിയത്. നേരത്തെ ഫെബ്രുവരി 1 വരെയാണ് കോടതി സംരക്ഷണം അനുവദിച്ചിരുന്നത്. കേസിൽ വാദം കേൾക്കുന്ന തിയതി പിന്നീട് അറിയിക്കും. 2006ൽ എയര്‍ സെൽ മാക്സിസ് ഇടപാടിനായി വിദേശനിക്ഷേപത്തിന് അനുമതി നൽകാൻ വഴിവിട്ട ഇടപെടൽ നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയാണ് ചിദംബരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam