
തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ സിനിമയായ വിശ്വാസത്തിലെ ഡാൻസര്‍ മരിച്ചു. ഡാൻസര്‍ ശരവണ്‍ ആണ് മരിച്ചത്.. സംഭവമറിഞ്ഞ അജിത്ത് ആശുപത്രിയിലെത്തി. ശിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പൂനെയിലായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.
ശരവണ്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. ഛര്‍ദ്ദി തുടങ്ങിയതിനെ തുടര്‍ന്ന് ശരവണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിക്കും മുന്നേ മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞ അജിത്ത് ആശുപത്രിയിലെത്തി. എത്രയും പെട്ടെന്ന് തന്നെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന് ശരവണന്റെ കുടുംബത്തിന് ഉറപ്പുനല്‍കുകയും ചെയ്‍തു.
തുടര്‍ന്ന് മൃതദേഹം പൂനെയില്‍ നിന്ന് മുംബൈയിലേക്കും പിന്നീട് ചെന്നൈയിലേക്കും എത്തിച്ചു. സഹപ്രവര്‍ത്തകന്റെ മരണത്തില്‍ അജിത് ആദരാഞ്ജലി അര്‍പ്പിച്ചു. സാമ്പത്തിക സഹായം നല്‍കാമെന്നും അജിത്ത് അറിയിച്ചിട്ടുണ്ട്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസത്തിന്റെ ഷൂട്ടിംഗ് പൂനെയില്‍ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam