മറ്റ് ഹിന്ദുദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്തൂ; യോ​ഗി ആദിത്യനാഥിനോട് അഖിലേഷ് യാദവ്

Published : Dec 13, 2018, 11:31 PM IST
മറ്റ് ഹിന്ദുദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്തൂ; യോ​ഗി ആദിത്യനാഥിനോട് അഖിലേഷ് യാദവ്

Synopsis

മറ്റ് ഹിന്ദു ദൈവങ്ങളുടെ പേര് കൂടി വെളിപ്പെടുത്തുകയാണെങ്കിൽ സ്വന്തം ജാതിയിലുള്ള ദൈവത്തെ ആരാധിക്കാമായിരുന്നു എന്നാണ് അഖിലേഷ് യാദവിന്റെ പരിഹാസം. 

ഉത്തർപ്രദേശ്: ഹനുമാൻ ദളിതനാണെന്ന് പറഞ്ഞ യോ​ഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മറ്റ് ഹിന്ദു ദൈവങ്ങളുടെ പേര് കൂടി വെളിപ്പെടുത്തുകയാണെങ്കിൽ സ്വന്തം ജാതിയിലുള്ള ദൈവത്തെ ആരാധിക്കാമായിരുന്നു എന്നാണ് അഖിലേഷ് യാദവിന്റെ പരിഹാസം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. രാജസ്ഥാനിലെ ആൽവാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഹനുമാൻ ദളിതനായിരുന്നുവെന്നും കാട്ടാളനായ ഹനുമാൻ മലമുകളിലാണ് താമസിച്ചിരുന്നതെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞത്. 

യോ​ഗിയുടെ പ്രസ്താവന വിവാദമായതിനെ തുടർന്ന് രാജസ്ഥാനിലെ സർവ്വബ്രാഹ്മിൻ മഹാസഭ യോ​ഗി ആദിത്യനാഥിനെതിരെ നിയമനടപടി ആരംഭിച്ചിരുന്നു. ഹനുമാൻ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നിയമനടപടി. ചില ദളിത് സംഘടനകൾ ഹനുമാന്റെ ജാതിസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് യുപി സർക്കാരിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്