വാജ്പേയിയുടെ ചിത്രമുള്ള നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോ​ഗിക പ്രസ്താവന

Published : Dec 13, 2018, 10:43 PM IST
വാജ്പേയിയുടെ ചിത്രമുള്ള നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോ​ഗിക പ്രസ്താവന

Synopsis

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം പതിപ്പിച്ച നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോ​ഗിക പ്രസ്താവന. നാണയത്തിന് 35 ​ഗ്രാം തൂക്കമുണ്ടാകും.

ദില്ലി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം പതിപ്പിച്ച നൂറ് രൂപ നാണയം ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോ​ഗിക പ്രസ്താവന. നാണയത്തിന് 35 ​ഗ്രാം തൂക്കമുണ്ടാകും. നാണയത്തിന്റെ ഒരു വശത്ത് വാജ്പേയിയുടെ ചിത്രവും ഇം​​ഗ്ലീഷിലും ദേവനാ​ഗരി ലിപിയിലും അദ്ദേഹത്തിന്റെ പേരും രേഖപ്പെടുത്തും. വാജ്പേയിയുടെ ജനനമരണ വർഷങ്ങൾ യഥാക്രമം 1924, 2018 എന്നിങ്ങനെ ചിത്രത്തിന് താഴെയായി രേഖപ്പെടുത്തുകയും ചെയ്യും. 

നാണയത്തിന്റെ മറുവശത്ത് അശോകചക്രമുണ്ടാകും. 2018 ആ​ഗസ്റ്റ് 16 ന് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് അന്തരിക്കുന്നത്. 1996 ൽ 13 ദിവസവും 1998 ൽ 13 മാസവും 1999 മുതൽ 2004 വരെ ആറുവർഷം പ്രധാനമന്ത്രി പദവിയിലിരുന്നിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി നിരവധി സ്ഥലങ്ങൾക്ക് വാജ്പേയിയുടെ പേര് നൽകിയിട്ടുണ്ട്. ഛത്തീസ്​ഗഡിലെ നയാ റായ്പൂരിന്റെ പേര് അടൽ ന​ഗർ എന്നാക്കി മാറ്റിയിരുന്നു. ല്കനൗവിലെ ഹസ്രത്ത്​ഗഞ്ച് ചൗരായുടെ പേരും അടൽ ചൗക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയ് പച്ചക്കൊടി വീശി; തമിഴ്നാട്ടിൽ ഒറ്റദിവസം 250 പുതിയ ബസുകൾ നിരത്തിലേക്ക്, 130 എണ്ണം ലോ ഫ്ലോർ ഇലക്ട്രിക് ബസുകൾ
വിരമിക്കൽ അഭ്യൂഹം തള്ളി മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ്; 'അത് രാഷ്ട്രീയ പ്രസ്താവനയല്ല, ദുർവ്യാഖ്യാനം ചെയ്തു'