
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കാർത്യായനിയമ്മയ്ക്ക് സർക്കാരിന്‍റെ ആദരം. 100ൽ 98 മാർക്ക് നേടി വിജയിച്ച കാർത്യായനിയമ്മ തന്നെയാണ് പരിക്ഷ എഴുതിയവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയും. 96ാമത്തെ വയസിലാണ് കാർത്യായനിയമ്മയുടെ ഒന്നാം റാങ്ക്.
നിരക്ഷരർക്ക് വിദ്യാഭ്യാസം നൽകാനുള്ള പദ്ധതിയുടെ ആദ്യഘട്ട പരീക്ഷ 43,300 പേരാണ് എഴുതിയത്. 42,933 പേർ വിജയിച്ചു. അവരിൽ ഒന്നാമതെത്തിയതിൽ കാർത്യായനിയമ്മയ്ക്ക് വലിയസന്തോഷം. മുഴുവന്‍ മാർക്ക് പ്രതീക്ഷിച്ചാണ് പരീക്ഷയെഴുതിയത്. അതിനായുള്ള കഠിന പരിശ്രമത്തിലായിരുന്നു കഴിഞ്ഞ ആറ് മാസം. ഹരിപ്പാട് സ്വദേശിയായ കാർത്യായനിഅമ്മയുടെ ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല,
പത്താം ക്സാസ് പാസാകണം. കംപ്യൂട്ടര്‍ പഠിക്കണം എന്നിങ്ങനെ നീളുന്നു ആഗ്രഹങ്ങള്‍. മക്കൾ അനുവദിച്ചാൽ പിന്നെയും പഠിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് കാര്‍ത്യായനി അമ്മ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam