ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ മരണം; പ്രാർഥന യോഗം വിളിച്ചു ചേർത്ത് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ

Published : Oct 12, 2018, 06:24 PM ISTUpdated : Oct 13, 2018, 09:24 AM IST
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ മരണം; പ്രാർഥന യോഗം വിളിച്ചു ചേർത്ത് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ

Synopsis

വടക്കൻ കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മനാൻ ബഷീർ വാനി കൊല്ലപ്പെട്ടത്. ഇയാളുടെ നിര്യാണത്തെ തുടർന്ന്  കശ്മീർ സ്വദേശികളായ ചില വിദ്യാർത്ഥികൾ കോളേജിലെ കെന്നഡി ഹാളിൽ പ്രാർഥന യോഗം വിളിച്ചു ചേർത്തു. തുടർന്ന് കോളേജിലെ അധിക‍ൃതരും വിദ്യാർത്ഥി യൂണിയനും ചേർന്ന് ഹാളിലെത്തി യോ​ഗം തടഞ്ഞു. 

അലി​ഘട്ട്: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ മനാൻ ബഷീർ വാനിയുടെ മരണത്തിൽ പ്രാർഥന യോഗം വിളിച്ചു ചേർത്ത വിദ്യാർത്ഥികളെ അലിഗഡ് മുസ്ലീം സർവ്വകലാശാല അധികൃതർ സസ്പെൻഡ് ചെയ്തു. കശ്മീർ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.

വടക്കൻ കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മനാൻ ബഷീർ വാനി കൊല്ലപ്പെട്ടത്. ഇയാളുടെ നിര്യാണത്തെ തുടർന്ന് 
കശ്മീർ സ്വദേശികളായ ചില വിദ്യാർത്ഥികൾ കോളേജിലെ കെന്നഡി ഹാളിൽ പ്രാർഥന യോഗം വിളിച്ചു ചേർത്തു. തുടർന്ന് കോളേജിലെ അധിക‍ൃതരും വിദ്യാർത്ഥി യൂണിയനും ചേർന്ന് ഹാളിലെത്തി യോ​ഗം തടഞ്ഞു. ഇതുസംബന്ധിച്ച് വിദ്യാർത്ഥി യൂണിയൻ നേതാക്കളും യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ കശ്മീർ വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റുണ്ടാകുകയും വിദ്യാർത്ഥികൾ യോ​ഗം പിരിച്ച് വിടുകയും ചെയ്തു.

തുടർന്ന് നിയമവിരുദ്ധമായ യോ​ഗം സംഘടിപ്പിച്ചവർക്കെതിരെ സർവകലാശാല അധികൃതർ നടപടി എടുക്കുകയായിരുന്നുവെന്ന് സർവകാലശാല വക്താവ് പ്രൊഫസർ ഷഫീ കിദ്വായി പറഞ്ഞു. ദേശവിരുദ്ധമായ ഒരു പ്രവർത്തനവും സർവകലാശാലയിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പ്രതിഷേധവുമായി സർവകലാശാല കോളേജ് യൂണിയൻ രം​ഗത്തെത്തി. സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ ‍ഞങ്ങൾ  അംഗീകരിക്കും. എന്നാൽ ഒരുതരത്തിലുള്ള ഭീകരവാ​ദത്തെയും പ്രോത്സാഹിപ്പിക്കില്ലെന്ന് യൂണിയൻ ​​പ്രസിഡന്റ് ഫൈസുൾ ഹസൻ പറഞ്ഞു. അതേസമയം പ്രാർത്ഥാന യോ​ഗം സംഘടിപ്പിച്ചവരേയും പങ്കെടുത്തവരേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അലിഘട്ട് എംഎൽഎയും ബിജഎപി നേതാവുമായ സതീഷ് ഗൗതം രം​ഗത്തെത്തി.

ഈ ​​​വ​​​ര്‍​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ലാണ് അലിഗഡ് മുസ്‌ലിം സർലകലാശാലയിലെ പി​​​എ​​​ച്ച്‌ഡി പ​​​ഠ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച് മ​​​നാ​​​ന്‍ ബ​​​ഷീ​​​ര്‍ വാ​​​നി(27) ഭീ​​​ക​​​ര​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​ത്. പ​​​ഠ​​​ന​​​ത്തി​​​ല്‍ മി​​​ക​​​വ് പു​​​ല​​​ര്‍​​​ത്തി​​​യി​​​രു​​​ന്ന വാ​​​നി​​​യു​​​ടെ സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​വോ​​​ദ​​​യ സ്കൂ​​​ളി​​​ലും സൈ​​​നി​​​ക് സ്കൂ​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു. കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ലെ ലോ​​​ലാ​​​ബ് മേ​​​ഖ​​​ല​​​യി​​​ലെ ടെ​​​ക്കി​​​പോ​​​റ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​യാ​​​ള്‍. വാ​​​നി കൊ​​​ല്ല​​​പ്പെ​​​ട്ടതറിഞ്ഞ് നൂ​​​റു​​​ക​​​ണ​​​ക്കി​​​നു നാ​​​ട്ടു​​​കാ​​​ര്‍ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ