
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതില്‍ സ്വയവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സഖ്യമുണ്ടാക്കിയതിനെ ഒരു കപ്പ് വിഷവുമായാണ് അവര്‍ ഉപമിച്ചത്. ബിജെപിയുമായുള്ള സഖ്യം വേണ്ടെന്ന് ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് പിതാവ് മുഫ്തി സെയ്ദിനോട് പറഞ്ഞിരുന്നു. 2016ല്‍ അദ്ദേഹം മരണപ്പെട്ടതിന് ശേഷവും പക്ഷേ സഖ്യം തുടരേണ്ടി വരികയായിരുന്നു. ഇത് വിഷം കുടിച്ച പോലെയായി. പിതാവിന്‍റെ തീരുമാനത്തില്‍ നിന്ന് മാറുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ഉപദേശിച്ചത് കൊണ്ടാണ് സഖ്യം തുടര്‍ന്നത്.
സഖ്യം സംസ്ഥാനത്തിന്‍റെ വികസനത്തിനും കാശ്മീരികളും ദുരിതജീവിതം അവസാനിപ്പിക്കാനുമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. എന്നാല്‍, ഇപ്പോള്‍ കാശ്മീരികളുടെ അഭിപ്രായം മാനിച്ചാണ് സഖ്യം വേണ്ടെന്ന് വച്ചത്. പാര്‍ട്ടിയുടെ 19-ാം വാര്‍ഷിക ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ച ശേഷം മെഹ്ബൂബ മുഫ്തിയുടെ ആദ്യ പൊതു പരിപാടിയിലാണ് അവര്‍ ബിജെപിയെ കടന്നാക്രമിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam