ബിഡിജെഎസുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് അൽഫോണ്‍സ് കണ്ണന്താനം

Published : Dec 28, 2018, 10:56 AM ISTUpdated : Dec 28, 2018, 12:08 PM IST
ബിഡിജെഎസുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് അൽഫോണ്‍സ് കണ്ണന്താനം

Synopsis

ബിഡിജെഎസുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. ബിഡിജെഎസ് ഇപ്പോഴും എൻഡിഎയുടെ ഭാഗമാണ്.

തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. ബിഡിജെഎസ് ഇപ്പോഴും എൻഡിഎയുടെ ഭാഗമാണ്. തുഷാർ വെള്ളാപ്പള്ളി അയ്യപ്പജ്യോതിയിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അൽഫോണ്‍സ് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ശബരിമല കര്‍മ്മസമിതിയും ബിജെപിയും നടത്തിയ അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുത്തിരുന്നില്ല. ബിജെപി പിന്തുണ പ്രഖ്യാപിച്ച പരിപാടിയില്‍ നിന്ന് എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസ് പങ്കെടുക്കാത്തതില്‍ ബിജെപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചുന്നു. ഇതിന് പിന്നാലെ വനിതാ മതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും