
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കി ആമസോണ്‍. പ്രവാസികള്‍ അടക്കം നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നെങ്കിലും സാധിക്കാത്ത അവസ്ഥയില്‍ ആമസോണ്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനം ഏറെ സൗകര്യപ്രദമാണ്.
ആമസോണ്‍ ആപ്പ് തുറന്നാല്‍ "kerala needs your help" എന്ന ടാബ് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ മൂന്ന് എന്‍ജിഒകളുടെ വിലാസം ദൃശ്യമാകും. അതിൽ ഏതെങ്കിലും ഒരു എന്‍ജിഒയെ സെലക്ട് ചെയ്ത് ആവശ്യമുള്ള സാധനങ്ങൾ കാർട്ടിൽ ആഡ് ചെയ്യുക. പിന്നീട് പേയ്മെന്‍റ് ചെയ്താൽ സാധനങ്ങൾ എന്‍ജിഒയുടെ അഡ്രസ്സിലേക്ക് ഡെലിവറാകും. അവർ ദുരിതാശ്വാസ കാമ്പിലേക്ക് സാധനങ്ങൾ എത്തിച്ചുകൊള്ളും.
ആമസോണ്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ ഡെലിവറി അഡ്രസ് എന്‍ജിഒയുടേത് തന്നെയെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam