അംബാനിയുടെ മകളുടെ വിവാഹം; വിമാന സര്‍വീസിലും റെക്കോര്‍ഡ്

By Web TeamFirst Published Dec 10, 2018, 2:05 PM IST
Highlights

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടര്‍ന്ന് വിമാന സര്‍വീസിലും റെക്കോര്‍ഡ് . 

 

മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടര്‍ന്ന് വിമാന സര്‍വീസിലും റെക്കോര്‍ഡ് . ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച റെക്കോര്‍ഡ് വിമാന ഗതാഗതമാണ് ഉണ്ടായതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 1440 മിനിറ്റില്‍ , അതായത് 24 മണിക്കൂറില്‍ 1007 തവണയാണ് വിമാനങ്ങള്‍ ഇവിടെനിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്തത്. 

ആഘോഷത്തിനായി ഉദയ്പുരിലേക്ക് വെള്ളി, ശനി ദിവസങ്ങളിലായി 150 ചാർട്ടേഡ് വിമാനങ്ങളിലും 44 സ്ഥിരം സർവീസുകളിലുമായാണ് അതിഥികളെ എത്തിച്ചത്. ഇവരില്‍ നല്ലൊരു പങ്ക് 35 ചാര്‍ട്ടേഡ് വിമാനങ്ങളിലായി മടങ്ങി. ഇന്നലെ അഞ്ച് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പുതിയ അതിഥികള്‍ എത്തി. വിവിധ മേഖലകളിൽ നിന്ന് എത്തിച്ചേരുന്ന അതിഥികൾക്കായാണ് അംബാനി ഈ സൗകര്യം ഒരുക്കിയിരുന്നത്. ഡിസംബര്‍ 12നാണ് അംബാനി പുത്രി ഇഷയും ആനന്ദ് പിരമലും തമ്മിലുള്ള വിവാഹം. 

വിവാഹ ആഘോഷങ്ങൾ രാജസ്ഥാനിലെ ഉദയ്പൂരിൽ തുടങ്ങി കഴിഞ്ഞു.  വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വൻ തര നിര തന്നെ ഉദയ്പൂരിൽ എത്തിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രധാന അഥിതിയാണ് മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്‍റണും എത്തി. ഉദയ്പൂർ പാലസിൽ നടക്കുന്ന പ്രീ വെഡ്ഡിങ് പാർട്ടിയിൽ പങ്കെടുക്കാനാണ് ഹിലരി എത്തിയത്. ഹിലരിയെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്ന് സ്വീകരിച്ചു.ഹിലരിക്ക് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണി, ഭാര്യ സാക്ഷി, മകൾ സിവ, സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, സഹീർ ഖാൻ, ഭാര്യ സാഗരിക, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, സൽമാൻ ഖാൻ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, അനിൽ കപൂർ തുടങ്ങി നിരവധി പേർ ഉദയ്പൂരിൽ എത്തി കഴിഞ്ഞു.

 

 

 

 

വിവാഹാഘോഷത്തിന്‍റെ ഭാഗമായി പോപ് താരം ബിയോണ്‍സിന്‍റെ സംഗീത പ്രകടനവും നടന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Beyoncé (@beyonce) on Dec 9, 2018 at 11:47am PST

 

ഉദയ്പൂർ പാലസിൽ രണ്ടു ദിവസങ്ങളിലായാണ് പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടക്കുന്നത്. പാട്ടും നൃത്തവുമൊക്കെയായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിവാഹത്തിനായി ഒരുക്കിരിക്കുന്നത്.

 


കഴിഞ്ഞ ദിവസം വിശക്കുന്ന വയറുകൾക്ക് അന്നം നൽകിയാണ് മുകേഷ് അംബാനി തന്റെ മകളുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ‘അന്ന സേവ’ എന്ന പേരിലാണ് നിർദ്ധനർക്ക് ഭക്ഷണ വിതരണം നടത്തുന്നത്. ഡിസംബർ ഏഴ് മുതൽ 10 വരെ നടക്കുന്ന അന്നദാനത്തിൽ  5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും.

 

 
 
 
 
 
 
 
 
 
 
 
 
 

#ishaambani #venue💠💕

A post shared by all_kinda_stuff (@all_kinda_stuff7) on Dec 10, 2018 at 12:15am PST

അംബാനി കുടുംബാംഗങ്ങളും പിരമൽ കുടുംബവും ചേർന്നാണ് അന്ന സേവയിൽ ആളുകൾക്ക് ഭക്ഷണം വിളമ്പുന്നത്. 

പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്‍റെ മകനാണ് ആനന്ദ്. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്. 

click me!