കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ കേരളത്തിലേക്ക്

Published : Oct 25, 2018, 07:18 AM ISTUpdated : Oct 25, 2018, 07:19 AM IST
കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ കേരളത്തിലേക്ക്

Synopsis

രാഷ്ട്രീയസവിശേഷതകള്‍ കാരണം ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍  അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഫീസാണ് ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്

കണ്ണൂർ:ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായി ദേശീയ അധ്യക്ഷൻ അമിത് ഷാ ശനിയാഴ്ച്ച കണ്ണൂരിൽ എത്തും. വിമാന മാർഗ്ഗമാണ് അമിത് ഷാ കണ്ണൂരിൽ എത്തുക. ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന ആദ്യ യാത്രക്കാരന്‍ എന്ന നേട്ടത്തിനും ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അര്‍ഹനാവും.  

രാഷ്ട്രീയസവിശേഷതകള്‍ കാരണം ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍  അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഫീസാണ് ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനത്തിലാണ് അമിത് ഷാ കണ്ണൂരില്‍ എത്തുക.

പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ നിശ്ചയിച്ചതിൽ അതൃപ്തി ഉണ്ടെങ്കിലും കണ്ണൂരില്‍ എത്തുന്ന ആദ്യ യാത്രക്കാരനായി അമിത് ഷാ മാറുന്നതിന്‍റെ ആഹ്ളാദത്തിലാണ് ബിജെപി നേതാക്കള്‍. 

കഴിഞ്ഞ വർഷം ജനരക്ഷാ യാത്രക്ക് കണ്ണൂരിൽ എത്തിയ അമിത്ഷാ പിണറായിയിൽ എത്താത്തത് അണികളെ നിരാശരാക്കിയിരുന്നു. ഇത്തവണ കണ്ണൂരിൽ എത്തുന്ന അമിത് ഷാ പിണറായിയിൽ സിപിഎം പ്രവർത്തക‍ർ കൊലപ്പെടുത്തിയ ഉത്തമൻ, രമിത്ത് എന്നിവരുടെ  വീട് സന്ദർശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവേ അമിത് ഷായുടെ സന്ദർശനം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കായലിന് കുറുകെ കേരളത്തിലെ ഏറ്റവും വലിയ പാലം; 7 ദിവസത്തെ വമ്പൻ ആഘോഷം നടത്തും, പെരുമ്പളം പാലം ഉദ്ഘാടനം ഉടനെന്ന് ദലീമ എംഎൽഎ
പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി