ശശി തരൂർ, ബുക്കർ ജേതാവ് ബാനു മുഷ്താഖ്, ജനിതക ശാസ്ത്രജ്ഞൻ അഡ്രിയാൻ വുൾഫ്സൺ എന്നിവരും പങ്കെടുക്കും. ചർച്ചാ വേദികൾ രാവിലെ 10 മണി മുതൽ സജീവമാകും.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്സവം അഗോറ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം കനകക്കുന്നിൽ വൈകിട്ട് 3 മണിക്ക് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ശശി തരൂർ, ബുക്കർ ജേതാവ് ബാനു മുഷ്താഖ്, ജനിതക ശാസ്ത്രജ്ഞൻ അഡ്രിയാൻ വുൾഫ്സൺ എന്നിവരും പങ്കെടുക്കും. ചർച്ചാ വേദികൾ രാവിലെ 10 മണി മുതൽ സജീവമാകും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ അതിഥികൾ അനന്തപുരിയിലേക്ക് എത്തും. 3 ദിവസങ്ങളിലായിട്ടാണ് അഗോറ നടക്കുക. 7 വേദികളിലായി 150 സംവാദങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. 300 വിദഗ്ധര്‍ ചര്‍ച്ചകളിൽ പങ്കെടുക്കും. അതിഥികളി നൊബേൽ ജേതാവും ബുക്കര്‍ വിജയികളും ഉള്‍പ്പെടുന്നു. ശാസ്ത്രം. ആരോഗ്യം അടക്കം 18 വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുക. എഐ സാക്ഷരത പരിപാടിയും അഗോറയിലുണ്ട്.
ഇന്നത്തെ പ്രധാന സെഷനുകള്‍
രാവിലെ പതിനൊന്ന് മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഗോരയിലെത്തും. ലഹരി മുക്ത കേരളം. എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പിജി സുരേഷ് കുമാറുമായി ചെന്നിത്തല സംസാരിക്കും. രാവിലെ 11ന് തന്നെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഗോറയിലെത്തും. സഭാനാഥൻ ഹാജർ എന്ന ചർച്ചയിൽ ഏഷ്യാനെറ്റ് ന്യൂസിലെ നിശാന്ത് മാവിലവീട്ടിലും ചേരും
രാവിലെ പത്തിന് Rethinking the Idea of Political Parties എന്ന വിഷയത്തിൽ നിയമ, ഭരണ ഘടനാ വിദഗ്ധനായ ഡോ.ആരാധ്യ സേത്യ, മുതിർന്ന മാധ്യമ പ്രവർത്തകൻ ബിനോ കെ. ജോണിനൊപ്പം ചേരും. രാവിലെ പത്തിന് പ്രകൃതിസംരക്ഷണം അനിവാര്യമാകുമ്പോള്എന്ന വിഷയത്തിൽ സംസ്ഥാന വനംമന്ത്രി ഷിബു ബേബി ജോൺ സംസാരിക്കും. ഒപ്പം പരിസ്ഥിതി പ്രവർത്തകനും ഗവേഷകനുമായ ശ്രീധർ രാധാകൃഷ്ണനും ചേരും.
ഉച്ചയ്ക്ക് പന്ത്രണ്ടിന് ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ 'ഗഗൻയാനി'ലേക്ക് തിരഞ്ഞെടുക്കപ്പെട്ട എയർ കമ്മഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർ പങ്കെടുക്കുന്ന പ്രത്യേക സെഷൻ Gearing up for the stars കാണാം. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കറസ്പോണ്ടന്റായ ഡോ. കൃഷ്ണ കിഷോറാണ് പ്രശാന്തിനൊപ്പം സംസാരിക്കുക.
വൈകിട്ട് അഞ്ചിന് എക്സൈസ് മന്ത്രി എം.ലിജു അഗോറ വേദിയിലെത്തും. Addiction and Responsible Drinking എന്ന വിഷയത്തിൽ മാനസികാരോഗ്യ വിദഗ്ദൻ ഡോ. മോഹൻ റോയും പങ്കെടുക്കും. ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷ് ചർച്ചയ്ക്ക് നേതൃത്വം നൽകും















