മഞ്ചേശ്വരം തിരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Published : Oct 25, 2018, 06:57 AM IST
മഞ്ചേശ്വരം തിരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Synopsis

മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ  പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കൊച്ചി: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയമെുന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം  റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹര്‍ജി.മരിച്ചവരും വിദേശത്തുള്ളവരുമായ 259  പേരുടെ  പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിൽ നിർണായകമാണ്  സുരേന്ദ്രന്റെ ഹര്‍ജി. സുരേന്ദ്രൻ ഹർജി പിൻവലിച്ചാൽ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കിൽ കോടതി തീർപ്പിനായി കാത്തിരിക്കേണ്ടി വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി
അതിവേഗ റെയിൽ പാത: പദ്ധതിക്ക് എതിരല്ല; നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ