
ദില്ലി: ബംഗാളിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്ടറിന് മാൾഡയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ജില്ലാ ഭരണകൂടമാണ് അനുമതി നിഷേധിച്ചത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ ആഴ്ച്ച ഹെലികോപ്റ്റർ ഇറക്കാൻ അനുമതി നൽകാനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ സർക്കാരിന്‍റെ ഹെലികോപ്റ്ററുകൾ ഇവിടെ ഇറങ്ങുന്നുണ്ടെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വിജയമായതിനു പിന്നാലെയാണ് അമിത് ഷായേയും മോദിയേയും പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. കഴിഞ്ഞ മാസം ബംഗാളില്‍ ബി ജെ പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam