'ഇനിയും മാപ്പുപറയേണ്ടി വരുമോ'; അരവിന്ദ് കെജ്‍രിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസ്

By Web TeamFirst Published Jan 21, 2019, 3:59 PM IST
Highlights

നേരത്തെ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി കെജരിവാളിനെതിരെ മാനനഷ്ട കേസ് നൽകിയിരുന്നു. കെജരിവാൾ മാപ്പ് എഴുതി നൽകിയതിനെ തുടര്‍ന്ന് ജയ്‍റ്റ്‍ലി കേസ് പിൻവലിച്ചു. വീണ്ടുമിപ്പോൾ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത് ബി ജെ പി നേതാവായ രാജീവ് ബബ്ബറാണ്.

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ മാനനഷ്ടക്കേസ്. ബി ജെ പി നേതാവ് രാജീവ് ബബ്ബറാണ് കേസ് ഫയൽ ചെയ്തത്. ദില്ലിയിലെ വോട്ടര്‍ പട്ടികയിൽ നിന്ന് അഗര്‍വാൾ വിഭാഗം വോട്ടര്‍മാരെ ബി ജെ പി വെട്ടിമാറ്റി എന്ന ആരോപണം അരവിന്ദ് കെജരിവാൾ ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കെജരിവാളിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.

ദില്ലി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി സംബന്ധിച്ച് നടത്തിയ പ്രസ്താവനക്കെതിരെ നേരത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി കെജരിവാളിനെതിരെ മാനനഷ്ട കേസ് നൽകിയിരുന്നു. കെജരിവാൾ മാപ്പ് എഴുതി നൽകിയതിനെ തുടര്‍ന്ന് ജയ്‍റ്റ്‍ലി കേസ് പിൻവലിക്കുകയും ചെയ്തിരുന്നു.

click me!