
ഭോപ്പാല്‍: മോദി സർക്കാരിന്റെ കർഷക നയത്തെക്കുറിച്ചും നിലപാടിനെക്കുറിച്ചും വാചാലനായി അമിത്ഷാ. മധ്യപ്രദേശിലെ റത്ത്‌ലാമില്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച റാലിയിലാണ് മോദിയെ പുകഴ്ത്തി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസാരിച്ചത്. ”ബിജെ.പി അധികാരത്തിലെത്തിയപ്പോള്‍ മോദിജിയുടെ പ്രസംഗം ഈ സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകര്‍ക്കൊപ്പമാണ് എന്നായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ ഞാൻ ഇപ്പോഴുമോർക്കുന്നു. ഇനിയും ബിജെപി കർഷകർക്കൊപ്പമായിരിക്കും.- അമിത് ഷാ പറഞ്ഞു.
എന്നാൽ യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായ ഈ പ്രസ്താവന രാഷ്ട്രീയ നാടകമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്ത് വന്ന സമയത്തെ വെറും നാടകമെന്നാണ് വിമർശനം. ഏറ്റവും കൂടുതൽ കർഷക സമരങ്ങൾ നടന്ന കാലമാണിത്. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന കർഷക സമരത്തെ സർക്കാർ ആയുധം കൊണ്ടാണ് നേരിട്ടത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, എം.എസ്.സ്വാമിനാഥന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക എന്നിവയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം പിന്‍വലിച്ചു.
ബി.ജെ.പി അധികാരത്തിലുള്ള ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രം പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയെ കളിയാക്കി കൊണ്ടാണ് നവമാധ്യമങ്ങളും പൊചുസമൂഹവും രെഗത്തെത്തിയിരിക്കുന്നത്. കർഷകർ വളരെ ബുദ്ധിമുട്ടിലാണ് കടന്നു പോകുന്നതെന്നുളളത് പകൽ പോലെ വ്യക്തമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam