
രാജസ്ഥാൻ: രാജസ്ഥാനിലെ അജ്മീറിൽ നടന്ന ബിജെപി റാലിയിൽ കർഷകർക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യെ. ഈ പ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അജ്മീറിലെത്തിയിരുന്നു. കർഷകരുടെ സമാശ്വാസത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വൈദ്യുതിക്ക് പരിധി നിശ്ചയിക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് പോലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂല്യവർദ്ധിത നികുതി വെട്ടിച്ചുരുക്കുമെന്നും ഇന്ധന ചെലവ് കുറയ്ക്കുകയും ചെയ്യും. ചീഫ് ഇലക്ഷ്ൻ കമ്മീഷണറുടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുമ്പാണ് ഈ അറിയിപ്പ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. മാതൃകാ മാനദണ്ഡം നടപ്പിലാക്കിയാണ് സർക്കാര് ഈ മാതൃക സ്വീകരിച്ചിരിക്കുന്നത്. കർഷകർക്കായി പ്രത്യേക വായ്പാ സൗകര്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി റാലി മധ്യേ പറഞ്ഞു. വസുന്ധര രാജെ നടത്തുന്ന നാൽപത് ദിവസത്തെ സൂരജ് ഗൗരവ് യാത്രയുടെ സമാപനമായിട്ടാണ് റാലി സംഘടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam