
ചെന്നൈ: കലൈജ്ഞർ കരുണാനിധിക്ക് ആദരമർപ്പിച്ച് അമുൽ ബേബിയും. അമുൽ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ കാർട്ടൂണാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരേസമയം രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനും കവിയുമായിരുന്നു കലൈജ്ഞർ കരുണാനിധി. അമുലിന്റെ ട്വിറ്റർ പേജിലാണ് മഹാനായ എഴുത്തുകാരനന് രാഷ്ട്രീയ പ്രവർത്തകന് ആദരാജ്ഞലികൾ എന്ന് കുറിപ്പോടെ കാർട്ടൂൺ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് തലൈവർ എന്നൊരു തലക്കെട്ടും കാർട്ടൂണിന് നൽകിയിട്ടുണ്ട്. കറുത്ത കണ്ണടയും ഷാളും ധരിച്ച് കസേരയിലിരിക്കുന്ന തലൈവരുടെ മടിയിൽ പേപ്പറും പേനയുമുണ്ട്. വിശാലമായ പുഞ്ചിരിയോടെ അമുൽ ബേബിക്ക് ഷെക്ക്ഹാൻഡ് നൽകിക്കൊണ്ടാണ് തലൈവരുടെ ഇരിപ്പ്.
തൊണ്ണൂറ്റിനാലാമത്തെ വയസ്സിൽ തമിഴ്നാടിന്റെ തലൈവർ ഭൂമിയിൽ നിന്ന് വിടപറയുമ്പോൾ തമിഴകത്തിന് അതൊരു തീരാനഷ്ടം തന്നെയാണ്. ഡിഎംകെ അധ്യക്ഷനും അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിക്ക് സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവരും ആയിരക്കണക്കിന് അനുയായികളും തമിഴ്മക്കളും ഒരുപോലെയാണ് ആദരമർപ്പിച്ചത്. ഇന്ത്യ മുഴുവൻ തലൈവർക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലി അർപ്പിച്ചപ്പോൾ അമുൽ ബേബി തലൈവർക്ക് നൽകുന്ന ഹൃദയംഗമമായ ഈ കുഞ്ഞു ആദരവും വൈറലാകുകയാണ്. മറീന ബീച്ചിലാണ് തമിഴ്മക്കളുടെ തലൈവർക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ കാർട്ടൂണിന് നിരവധി പേരാണ് ആദരമർപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam