കൻവാറിൽ തീർത്ഥാടനത്തിനിടെ കാർ അടിച്ചു പൊളിച്ച പ്രതി അറസ്റ്റിൽ

Published : Aug 10, 2018, 11:14 AM ISTUpdated : Aug 10, 2018, 11:21 AM IST
കൻവാറിൽ തീർത്ഥാടനത്തിനിടെ കാർ അടിച്ചു പൊളിച്ച പ്രതി അറസ്റ്റിൽ

Synopsis

ദൽഹി മോത്തിന​ഗറിൽ വച്ച് കാർ ദേഹത്ത് തട്ടി എന്നൊരോപിച്ചായിരുന്നു ആക്രമണം. മോഷണക്കേസിലെ പ്രതി കൂടിയാണ് രാഹുൽ. 

ദില്ലി: കൻവാർ തീർത്ഥാടനത്തിനിടെ കാർ അടിച്ചു പൊളിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തീർത്ഥാടകരിലൊരാളായ രാഹുൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൽഹി മോത്തിന​ഗറിൽ വച്ച് കാർ ദേഹത്ത് തട്ടി എന്നൊരോപിച്ചായിരുന്നു ആക്രമണം. മോഷണക്കേസിലെ പ്രതി കൂടിയാണ് രാഹുൽ. സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

ഒരു സ്ത്രീയായിരുന്നു കാർ ഓടിച്ചിരുന്നത്. അക്രമം തുടങ്ങിയപ്പോൾ തന്നെ ഇവർ കാറിൽ നിന്നിറങ്ങി ഓടിരക്ഷപ്പെട്ടിരുന്നു. കമ്പും വടിയും ഉപയോ​ഗിച്ചാണ് ഇവർ കാർ അടിച്ചു പൊളിച്ചത്. പൊലീസുകാർ നോക്കി നിൽക്കെയായിരുന്നു ആക്രമം. എന്നാൽ സംഭവത്തിൽ ഇടപെടാൻ ഇവർ തയ്യാറായില്ല. ഈ സംഭവങ്ങളെല്ലാം സിസിസിടിവിയിൽ പതിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.

കാർ കത്തിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. എന്നാൽ കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥർ എത്തിയതോടെ ഈ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഭയന്ന് പരാതി നൽകാൻ വിസമ്മതിച്ചിരുന്നു. കൻവാറിൽ തീർത്ഥയാത്രയ്ക്കിടെ പരക്കെ ആക്രമണങ്ങൾ നടന്നതായി പൊലീസ് വെളിപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിന് ഭക്തരാണ് വീടുകളിൽ നിന്നും കാൽനടയായി ഹരിദ്വാറിലേക്ക് യാത്ര ചെയ്യുന്നത്. ​ഗം​ഗാജലം കൊണ്ടുവരാനാണത്രേ ഈ തീർത്ഥയാത്ര. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം