അങ്കമാലി കൂട്ടക്കൊല: സഹോദരനെയും കുടുംബത്തെയും കൊന്നത് സ്വത്തു തർക്കത്തെത്തുടർന്നെന്ന് പ്രതി

By Web DeskFirst Published Feb 13, 2018, 4:29 PM IST
Highlights

അങ്കമാലി: മൂക്കന്നൂരിൽ കൊല്ലപ്പെട്ട മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. സ്വത്തു തർക്കത്തെത്തുടർന്നാണ് കൊല നടത്തിയതെന്ന് പിടിയിലായ പ്രതി ബാബു പോലീസിനു മൊഴി നൽകി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതിയുമായുള്ള തെളിവെടുപ്പ് മാറ്റി.

സ്വത്തുതർക്കത്തെ തുടർന്നാണ് അങ്കമാലി മൂക്കനൂർ അറയ്ക്കലിൽ ബാബു സഹോദരനെയും കുടുംബത്തെയും വകവരുത്തിയത്. കൊല്ലപ്പെട്ട ശിവന്റെയും ഭാര്യ വത്സയുടെയും  മകൾ രേഷ്മയുടെയും മൃതദേഹങ്ങൾ പോസ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. ശിവനും ബാബുവും ഉൾപ്പടെ 5 സഹോദരങ്ങളാണ് ഉള്ളത്. ബാബു ഒഴികെയുള്ള സഹോദരങ്ങൾ അടുത്തടുത്താണ് കഴിയുന്നത്‌. സ്വത്തിനെ ചൊല്ലി കലഹം പതിവായിരുന്നെന്നു നാട്ടുകാരും പറയുന്നു. 

ഇന്നലെ വൈകിട്ട് ആറു മണിയോടെ വാക്കത്തിയുമായെത്തിയ ബാബു സഹോദരനെയും കുടുംബത്തെയും വകകരുത്തുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൊരട്ടിയിൽ നിന്നും പോലീസ് പിടിയിലായി. മൃതദേഹം കളമശേരി മെഡിക്കൽ കോളേജില്‍ പോസ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവം അറിഞ്ഞു വൻ ജനാവലിയാണ് അറയ്ക്കൽ വീടിന്റെ പരിസരത്ത് തടിച്ചു കുടിയത്. കനത്ത പോലീസ് സുരക്ഷയിൽ ഉച്ചയോടെ പ്രതി ബാബുവിനെ കസ്റ്റഡിയിലെടുത്ത ചിറങ്ങരയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും രക്ഷപെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ വരും ദിവസങ്ങളിലാവും  കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുന്നത്.
 

click me!