അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു

Published : Oct 02, 2018, 11:21 AM IST
അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു

Synopsis

ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു.   

 

ദില്ലി: ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍‌ ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു.  മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ അണ്ണാ ഹസാരെയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.  

ലോക്പാൽ ബിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പ്രാബല്യത്തിൽ വരുത്താത്ത സർക്കാരിനെതിരെ ഹസാരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്താനോ അതിനുള്ള ആർജ്ജവമോ ഈ സർക്കാരിനില്ല. ലോക്പാൽ ബിൽ നടപ്പിലാക്കാൻ വൈകുന്നതിന് നിരവധി കാരണങ്ങളാണ് സർക്കാർ പറയുന്നത് - ഹസാരെ പറഞ്ഞു. രാജ്യത്ത് നടക്കുന്ന എഴുപത് ശതമാനം അഴിമതികൾക്ക് കുറവ് വരുത്താൻ ലോക്പാൽ ബില്ലിന് സാധിക്കും. എന്നാൽ‌ ബിജെപി സർക്കാർ ഈ ബില്ല് തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഹസാരെയുടെ ആരോപണം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ