ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിൻറെ ഇന്ത്യാ സന്ദർശനം ഇന്നു തുടങ്ങും

By Web TeamFirst Published Oct 1, 2018, 9:27 AM IST
Highlights

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറെസിൻറെ നാലു ദിവസത്തെ ഇന്ത്യാ സന്ദർശനം ഇന്നു തുടങ്ങും. ദില്ലിയിൽ പുതിയ യുഎൻ മന്ദിരം അൻറോണിയോ ഗുട്ടെറസ് ഉത്ഘാടനം ചെയ്യും. നാളെ മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അന്താരാഷ്ട ശുചിത്വ സമ്മേളനത്തിൻറെ സമാപനത്തിൽ പങ്കെടുക്കും. 

ദില്ലി: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറെസിൻറെ നാലു ദിവസത്തെ ഇന്ത്യാ സന്ദർശനം ഇന്നു തുടങ്ങും. ദില്ലിയിൽ പുതിയ യുഎൻ മന്ദിരം അൻറോണിയോ ഗുട്ടെറസ് ഉത്ഘാടനം ചെയ്യും. നാളെ മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അന്താരാഷ്ട ശുചിത്വ സമ്മേളനത്തിൻറെ സമാപനത്തിൽ പങ്കെടുക്കും. ബുധനാഴ്ച പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്ന ഗുട്ടെറസ് രാജ്യാന്തര സൗരോർജ്ജ സഖ്യ പൊതുസഭയിലും പങ്കെടുക്കും. അമൃത്സറിൽ സുവർണ്ണക്ഷേത്രം സന്ദർശിച്ച ശേഷമാകും ഗുട്ടെറസ് മടങ്ങുക

click me!