
ദില്ലി: ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടു കളിക്കുന്നു. ജസ്റ്റിസ് കെഎം ജോസഫിനെ നിയമിക്കണമെന്ന സുപ്രീം കോടതി കൊളീജിയം ശുപാർശയിൽ കേന്ദ്രം വീണ്ടും തീരുമാനം മാറ്റി വച്ചു.
ജസ്റ്റിസ് കെ എം ജോസഫിനൊപ്പം കൊളീജിയം മുന്നോട്ടു വച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് ശരൺ എന്നിവരെ നിയമിക്കാനുള്ള ശുപാർശ നിയമമന്ത്രാലയം അംഗീകരിച്ചു. രണ്ടു പേരുടെയും പേരുകൾ ഉൾപ്പെടുന്ന ഫയൽ ഉടൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കും.
ജസ്റ്റിസ് കെ.എം ജോസഫിൻറെ നിയമനത്തിൽ കേന്ദ്രം പുനപരിശോധന ആവശ്യപ്പെട്ടെങ്കിലും കൊളീജിയം തള്ളിയിരുന്നു. നിയമനം വൈകുന്നത് കാരണം സുപ്രീംകോടതിയിലെ സീനിയോറിറ്റിയിലും ജസ്റ്റിസ് കെ എം ജോസഫ് താഴെയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam