ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരെ മര്‍ദിച്ചെന്ന് ആരോപിച്ച് പൊലിസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

Published : Aug 02, 2018, 09:42 AM ISTUpdated : Aug 02, 2018, 11:14 AM IST
ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരെ മര്‍ദിച്ചെന്ന് ആരോപിച്ച് പൊലിസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

Synopsis

ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരെ മര്‍ദിച്ചെന്ന് ആരോപിച്ച് പൊലിസ് സ്റ്റേഷനില്‍ എസ്ഐക്കും കോണ്‍സ്റ്റബിളിനും ക്രൂര മര്‍ദനം. എസ്ഐ ലക്ഷ്‌മണ്‍ റാവു ഉള്‍പ്പെടെ നാല് പൊലിസുകാര്‍ക്കാണ് മര്‍ദനമേറ്റത്.

ഹൈദരാബാദ്: ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരെ മര്‍ദിച്ചെന്ന് ആരോപിച്ച് പൊലിസ് സ്റ്റേഷനില്‍ എസ്ഐക്കും കോണ്‍സ്റ്റബിളിനും ക്രൂര മര്‍ദനം. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ റാപുരു പൊലിസ് സ്റ്റേഷനിലാണ് സംഭവം. എസ്ഐ ലക്ഷ്‌മണ്‍ റാവു ഉള്‍പ്പെടെ നാല് പൊലിസുകാര്‍ക്കാണ് മര്‍ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ എസ്ഐയെയും കോണ്‍സ്റ്റബിളിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രവി എന്നയാള്‍ നല്‍കിയ പരാതിയില്‍ മൂന്ന് പേരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരെ എസ്ഐ ലക്ഷ്‌മണ്‍ റാവും മര്‍ദിച്ചതായും, ഇത് ചോദ്യം ചെയ്യാനെത്തിയ ബന്ധുക്കളും പ്രദേശവാസികളും അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലിസുകാരെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിവൈഎസ്‌പി രാം ബാബു വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് ടിവികെ നേതാക്കൾ അറസ്റ്റിൽ, വിജയ്ക്കെതിരെ രൂക്ഷവിമർശനം
മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി, പ്രതിഷേധത്തിൽ ഭാഗമായത് 8 എംഎൽഎമാർ, തൃണമൂൽ പിളർപ്പിലേക്കെന്ന സൂചന ശക്തം