
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ കാറിന് നേരെ കല്ലേറ്. ദില്ലി നഗരപ്രാന്തത്തിലെ നരേലയിൽ വച്ചാണ് ഒരു സംഘം അക്രമികൾ കല്ലും വടികളുമായി മുഖ്യമന്ത്രിയുടെ കാർ ആക്രമിച്ചത്. ആക്രമണത്തിൽ കെജ്‍രിവാളിന് പരിക്കില്ല. ഔട്ടർ ദില്ലിയിലെ 25 കോളനികളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന വികസനപദ്ധതി ഉദ്ഘാടനം ചെയ്യാനുള്ള യാത്രയിലായിരുന്നു അരവിന്ദ് കെജ്‍രിവാൾ.
ഇതിനിടെ നൂറോളം വരുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ കാർ തടഞ്ഞുനിർത്താൻ ശ്രമിച്ചതും കല്ലെറിഞ്ഞതും. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ദില്ലി മുഖ്യമന്ത്രിക്ക് സുരക്ഷ നൽകാൻ ദില്ലി പൊലീസിന് ആകില്ലെങ്കിൽ സാധാരണക്കാരെ അവരെങ്ങനെ സംരക്ഷിക്കും എന്നാണ് എഎപിയുടെ ചോദ്യം. മുഖ്യമന്ത്രി തുടർച്ചയായി ആക്രമിക്കപ്പെടുന്നതും പൊലീസ് നിഷ്ക്രിയരായിരിക്കുന്നതും ഇന്ത്യയിലെ വേറേതെങ്കിലും സംസ്ഥാനത്ത് നടക്കുമോയെന്നും ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam