റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്‍റെ അഭിമാനമായി മലയാളി സൈനികർ

Published : Jan 26, 2019, 05:30 PM ISTUpdated : Jan 26, 2019, 05:42 PM IST
റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്‍റെ  അഭിമാനമായി മലയാളി സൈനികർ

Synopsis

കണ്ണൂര്‍ സ്വദേശിയായ ലെഫ്റ്റ്നന്‍റ് അംബിക സുധാകരനാണ് നാവികസേനയുടെ ഈ വർഷത്തെ പരേഡ് നയിച്ചത്. ആർ പി എഫ് അസിസ്റ്റന്‍റ് കമാന്‍റന്‍റ് ജിതിൻ ബി രാജായിരുന്നു റെയിൽവെ സുരക്ഷ സേനയുടെ പരേഡിന്‍റെ ക്യാപ്റ്റൻ

ദില്ലി: ഇന്ത്യയുടെ  70-ാം  റിപ്പബ്ലിക്ക്  ദിനപരേഡിൽ കേരളത്തിന്‍റെ അഭിമാനമായി മലയാളി സൈനികരും. കണ്ണൂര്‍ സ്വദേശിയായ ലെഫ്റ്റ്നന്‍റ് അംബിക സുധാകരനാണ് നാവികസേനയുടെ ഈ വർഷത്തെ പരേഡ് നയിച്ചത് . നാവിക സേന ഉദ്യോഗസ്ഥനായിരുന്ന കമാന്‍റര്‍ എം കെ എസ് നായരുടെ മകളാണ് അംബിക . പാലക്കാട് സ്വദേശി സബ്. ലെഫ്റ്റനന്‍റ് സഞ്ജയ് അമ്പാടിയും നാവിക സേനയുടെ പരേഡിന്‍റെ ഭാഗമായി.

 റെയിൽവെ സുരക്ഷ സേനയുടെ പരേഡ് നയിച്ചതും മലയാളിയായിരുന്നു. ആർ പി എഫ് അസിസ്റ്റന്‍റ് കമാന്‍റന്‍റ് ജിതിൻ ബി രാജായിരുന്നു പരേഡിന്‍റെ ക്യാപ്റ്റൻ. തിരുവനന്തപുരം സ്വദേശിയാണ് ജിതിൻ ബി രാജ്. മലയാളിയായ വിൻസന്‍റ് ജോണ്‍സനാണ്  നാവിക സേനയുടെ മ്യൂസിക് ബാന്‍റ് നയിച്ചത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം; പുനലൂർ താലൂക്ക് ആശുപത്രിയിൽ വിജയകരമെന്ന് ആരോ​ഗ്യമന്ത്രി; ഇനി നാല് ജില്ലകളിലേക്ക് കൂടി
ചിറയിൻകീഴിലെ യുവാവിന്റെ മരണം; പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍