ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: തെളിവുകൾ ഉണ്ടെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാ‍ർ

Published : Aug 31, 2018, 07:52 AM ISTUpdated : Sep 10, 2018, 12:33 AM IST
ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: തെളിവുകൾ ഉണ്ടെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാ‍ർ

Synopsis

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തെളിവുകൾ ഉണ്ടെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാ‍ർ. ആഭ്യന്തരസഹമന്ത്രി ദീപക്ക് കേസർക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഗൂഢാലോചന എന്ന് ആരോപണം  

മുംബൈ: മവോയിസ്റ്റ് ബന്ധം ആരോപിച്ച് , പൗരാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര സർക്കാർ. എല്ലാ കേസുകളിലെയും പോലെ കൃതൃമായ തെളിവുകൾ  ശേഖരിച്ചാണ് അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍ കോടതിയിൽ നൽകുമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക്ക് കേസർക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമം, അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുകയാണ്.

അറസ്റ്റുകൾക്കെതിരെ സുപ്രീംകോടതിയിൽ നിന്ന് അടക്കം ശക്തമായ വിമർശനം ഉയരുമ്പോളാണ് മഹാരാഷ്ട്ര സർക്കാർ നിലപാട് ആവർത്തിക്കുന്നത്. തുടർഅന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.അറസ്റ്റിലായവരുടെ, മാവോയിസ്റ്റ് ബന്ധം തെളിക്കുന്ന രേഖകൾ കിട്ടിയെന്നും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം അറസ്റ്റിലായവർക്കതിരെ തെളിവുകളില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകൻ വെർണൺ ഗോൽസാവിന്റെ ഭാര്യയും മലയാളിയുമായ സൂസൻ എബ്രഹാം പറഞ്ഞു. കേന്ദ്ര സർക്കാരിനെ ഉയരുന്ന ജനവികാരം വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് അറസ്റ്റ് നാടകമെന്നും ആരോപണമുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെന്ത് യന്ത്രമെന്ന് ചോദ്യം, മനുഷ്യരെ മൊബൈലിൽ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന പൊലീസ്, ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി!
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും