
ദില്ലി: വായ്പ എഴുതിത്തള്ളലിനെ കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം. വായ്പ എഴുതിത്തള്ളല്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശപ്രകാരം ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് കൃത്യമാക്കാനുള്ള പതിവ് നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലന്‍സ് ഷീറ്റില്‍ വര്‍ഷിക കണക്ക് നീക്കിയാലും വായ്പ എടുത്തവർ പണം തിരിച്ചടയ്ക്കേണ്ടി വരുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
നേരത്തേതിലും കിട്ടാക്കടം കുറഞ്ഞിട്ടുണ്ട്. നടപടി ഊർജിതമാക്കിയതോടെയാണ് ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. മാര്‍ച്ചിലേതിനെക്കാള്‍ കിട്ടാക്കടം 21,000 കോടി കുറഞ്ഞെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. വിജയ് മല്യ മുതല്‍ നീരവ് മോദിയുടേതടക്കം കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam