Latest Videos

യുവതിയോടുള്ള വാട്സാപ്പ് ചാറ്റിങ് ഭാര്യ വിലക്കി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; പിന്നാലെ യുവതിയും

By Web TeamFirst Published Oct 1, 2018, 6:04 PM IST
Highlights

 സ്ത്രീ സുഹൃത്തിനോട് ചാറ്റ് ചെയ്യുന്നത് വിലക്കിയതിന് യുവാവ് ആത്മഹത്യ ചെയ്തു. യുവാവ് ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് യുവാവിനോട് ചാറ്റ് ചെയ്തിരുന്ന യുവതിയും ആത്മഹത്യ ചെയ്തു. സെക്കന്ധരാബാദിലാണ് സംഭവം.  

ഹൈദരാബാദ്: സ്ത്രീ സുഹൃത്തിനോട് ചാറ്റ് ചെയ്യുന്നത് വിലക്കിയതിന് യുവാവ് ആത്മഹത്യ ചെയ്തു. യുവാവ് ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് യുവാവിനോട് ചാറ്റ് ചെയ്തിരുന്ന യുവതിയും ആത്മഹത്യ ചെയ്തു. സെക്കന്ധരാബാദിലാണ് സംഭവം.  ഇലക്ട്രീഷ്യനായ 27കാരന്‍ കെ ശിവകുമാറാണ് ശനിയാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. തുടര്‍ന്നാണ് ബാല്യകാല സുഹൃത്ത് സി വെണ്ണല 19നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെണ്ണലയുമായി നിരന്തരം ചാറ്റ് ചെയ്തതിനെ തുടര്‍ന്ന് ഭാര്യ ശകാരിക്കുകയും  ചാറ്റിങ് വിലക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭര്‍ത്താവായ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവാവിന്‍റെ മരണവാര്‍ത്തയായതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.  

ആഗസ്ത് 15നാണ് ശിവകുമാര്‍ വിവാഹം കഴിക്കുന്നത്. വെണ്ണലയുമായി നിരന്തരം ചാറ്റിങ്ങും ഫോണ്‍കോളുകളുമായി പോകുന്നതിനിടെയാണ് ഭാര്യ ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇത് എതിര്‍ത്ത് ഭാര്യ രംഗത്തെത്തി. എന്നാല്‍ ഇത് തുടര്‍ന്നതോടെ ഇരുവരും തമ്മില്‍ കലഹം ആരംഭിച്ചു. കലഹം മൂത്തതോടെ വീട്ടിലെ സീലിങ് ഫാനില്‍ ശിവകുമാര്‍ ജീവനൊടുക്കുകയായിരുന്നു.

click me!