
ദില്ലി: പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റ്‌ലി . പുൽവാമ ഭീകരാക്രമണത്തിന് കാരണക്കാരായ പാകിസ്ഥാനെതിരെ പോരാടാൻ നയതന്ത്രസാധ്യതകളുൾപ്പെടെ എല്ലാം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരുൺ ജെയ്‌റ്റ്‌ലി.
പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഉത്തരവാദികൾ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടും പാകിസ്ഥാൻ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും അരുൺ ജെയ്‌റ്റ്‌ലി കുറ്റപ്പെടുത്തി.
തെളിവുണ്ടെങ്കിൽ സമർപ്പിക്കുവാനാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടത്. ആരോപണം വ്യാജമാണെങ്കിൽ മാത്രമാണ് തെളിവ് വേണ്ടി വരുന്നത്. സ്വന്തം രാജ്യത്ത് തന്നെയാണ് കുറ്റവാളികളുള്ളത്. ആക്രമണം നടത്തിയത് അവരാണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും അരുൺ ജെയ്‌റ്റ്‌ലി പറയുന്നു.നാൽപത് ജവാൻമാരാണ് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam