
പൂനെ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൂനെ പൊലീസ് നടപടിയെ വിമര്‍ശിച്ച് അരുന്ധതി റോയി. ഇത്തരം നടപടി അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയെന്ന് അരുന്ധതി റോയി പ്രതികരിച്ചു. അഭിഭാഷകരും കവികളും ദളിത് അവകാശപ്രവർത്തകരുമാണ് അറസ്റ്റിലായത്. നടപടിയില്‍ സർക്കാരിന്‍റെ പരിഭ്രാന്തിയാണ് പ്രകടമാകുന്നതെന്നും അരുന്ധതി റോയി പറഞ്ഞു.
നീതിക്കു വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാൽ അവരെ കുറ്റവാളികളാക്കുന്നു. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. ഇല്ലെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാകും എന്നും അരുന്ധതി റോയി പറഞ്ഞു.
അറസ്റ്റിനെ അപലപിച്ച് സിപിഎം നോതാക്കളും രംഗത്തെത്തി. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ജനാധിപത്യത്തിനും പൗരാവകാശത്തിനും എതിരായ നീക്കമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. അറസ്റ്റിലായവരെ ഉടന്‍ മോചിപ്പിക്കണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
പൂണൈ പൊലീസാണ് ഹൈദരാബാദിലെത്തി വരാവറ റാവുവിനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്‍റെ ബന്ധുകള്‍ അറിയിച്ചു. അതേസമയം പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയിലുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നിരവധി ആക്ടിവിസ്റ്റുകളെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ, കവി പി. വരവര റാവു, മാധ്യമപ്രവര്‍ത്തകനായ ഗൗതം നവലാഖ്, എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam