
ദില്ലി: വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 10 കോടി രൂപയുടെ സ്വര്‍ണ്ണം മോചനദ്രവ്യമായി കൈക്കലാക്കിയ കുറ്റവാളി രണ്ടു വര്‍ഷത്തിന് ശേഷം പിടിയില്‍. ബീഹാര്‍ സ്വദേശി വികാസ് സിങാണ് പിടിയിലായത്. കൊലപാതകക്കേസുകളില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നേപ്പാളിലെ പ്രമുഖ വ്യാപാരിയായ സുരേഷ് കേഡിയെ 2016 മേയ് 25 ന് വികാസ് സിങ്ങ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്വര്‍ണ്ണം നല്‍കാമെന്ന ഉറപ്പിന്‍മേല്‍ മേയ് 28 ന് സുരേഷ് കേഡിയ തടവില്‍ നിന്നും മോചിതനായി. പിന്നീട് വികാസ് സിങിന്‍റെ ആക്രമണത്തെ ഭയന്ന് മൂന്ന് ദിവസത്തിന് ശേഷം ഇയാള്‍ 10 കോടി രൂപയുടെ സ്വര്‍ണ്ണം നല്‍കി. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. മോചനദ്രവ്യം പങ്കുവെക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ കൂട്ടാളികളില്‍ ഒരാളായ ബബ്ലു ഡബ്ലെയെ വികാസ് സിങ് കൊലപ്പെടുത്തുകയും ചെയ്തു. പൊലീസ് ചോദ്യം ചെയ്യലില്‍ മൂന്ന് കൊലപാതകങ്ങളിലും ഒരു കൊലപാതകശ്രമത്തിലും പങ്കാളിയാണ് താനെന്ന് വികാസ് സിങ് സമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam