
നാഗ്പൂർ: മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ കൂട്ടത്തോടെയും അല്ലാതെയും പാളയത്തിലെത്തിച്ച് ബിജെപിയെ ശക്തിപ്പെടുത്തുകയെന്നതാണ് അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനം. തൃപുരയിലടക്കം കോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങി ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ഷായുടെ തന്ത്രത്തിന് സാധിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഷായുടെ തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയെ രാജിവയ്പ്പിച്ച് കരുത്തുകാട്ടിയിരിക്കുകയാണ് രാഹുല്‍ ആര്‍മി. ബിജെപിയുടെ പ്രമുഖ നേതാവും കടോൽ മണ്ഡലത്തിലെ എംഎല്‍എയുമായ അശിഷ് ദേശ്മുഖാണ് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്.
നാളെ സ്പീക്കറെ കണ്ട് എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർഷകരെയും യുവാക്കളേയും ബിജെപി ചതിക്കുകയാണെന്ന് പറഞ്ഞാണ് ആശിഷ് രാജിവച്ചത്. മഹാരാഷ്ട്ര പിസിസി അധ്യക്ഷനായിരുന്ന രഞ്ജീത് ദേശ്മുഖിന്റെ മകനാണ് ആശിഷ്.
എം.എൽ.എ സ്ഥാനമടക്കം രാജിവച്ച ആശിഷ് കോൺഗ്രസിൽ ചേരാനുള്ള നീക്കത്തിലാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അദ്ദേഹം ചർച്ച നടത്തുമെന്ന് വ്യക്തമായിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാന്‍ രാഹുൽ മഹാരാഷ്ട്രയിൽ എത്തുമ്പോഴാകും കൂടിക്കാഴ്ച.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam