
ദില്ലി: ഇതുവരെ എത്ര ദളിതര്‍ക്കും മുസ്ലീങ്ങൾക്കും ഭാരതരത്ന നൽകിയിട്ടുണ്ടെന്ന് എഐഎംഐഎം മേധാവി അസാസുദ്ദീൻ ഒവൈസി. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരത്തിനെക്കുറിച്ച് വിവിധയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഒവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ എത്ര ദളിതർക്കും ആദിവാസികൾക്കും മുസ്ലീംങ്ങൾക്കും പാവപ്പെട്ടവർക്കും ബ്രാഹ്മണരല്ലാത്ത മേൽജാതിക്കാർക്കും ഭാരത രത്ന കൊടുത്തിട്ടുണ്ടെന്നായിരുന്നു ഒവൈസിയുടെ ചോദ്യം.
നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അംബേദ്കറിന് ഭാരതരത്ന നൽകിയത്. അല്ലാതെ പൂർണ്ണമനസ്സോടെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി യുഗത്തിൽ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്ക് വഹിച്ച സവർക്കർക്ക് ഭാരതരത്ന നൽകിയില്ലെന്ന വിമർശനവുമായി ശിവസേനയും രംഗത്തെത്തി. നിർഭാഗ്യകരം എന്നായിരുന്നു ശിവസേനയുടെ പ്രതികരണം. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ഗായകൻ ഭൂപൻ ഹസാരിയ, നാനാജി ദേശ്മുഖ് എന്നിവർക്കാണ് ഭാരത രത്ന ബഹുമതി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam