കോൺ​ഗ്രസിന് 'OROP'എന്നാല്‍ 'ഒണ്‍ലി രാഹുലും ഒണ്‍ലി പ്രിയങ്ക'യും: അമിത് ഷാ

Published : Jan 28, 2019, 06:25 PM ISTUpdated : Jan 28, 2019, 06:32 PM IST
കോൺ​ഗ്രസിന് 'OROP'എന്നാല്‍ 'ഒണ്‍ലി രാഹുലും ഒണ്‍ലി പ്രിയങ്ക'യും: അമിത് ഷാ

Synopsis

''മോദി, നമ്മുടെ സൈനികർക്ക് വേണ്ടിയാണ് ഒരേ റാങ്ക് ഒരേ പെൻഷൻ‌ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ കോൺ​ഗ്രസും അതേ രീതിയിൽ ഒആർഒപി പിന്തുടരുന്നുണ്ട്. അത് ഒൺലി രാഹുൽ, ഒൺലി പ്രിയങ്ക ആണെന്ന് മാത്രം.'' അമിത് ഷാ പറഞ്ഞു. 

ഹിമാചല്‍പ്രദേശ്: ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതി (OROP) എന്നത് കോൺ​ഗ്രസിനെ സംബന്ധിച്ച് ഒൺലി രാഹുൽ, ഒൺലി പ്രിയങ്ക ആണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെയും സഹോ​ദരി പ്രിയങ്ക ​ഗാന്ധിയെയും ലക്ഷ്യമാക്കിയാണ് അമിത് ഷാ ഇത്തരമൊരു പരിഹാസ വ്യാഖ്യാനം ഒആർഒപിയ്ക്ക് നൽകിയത്. ഹിമാചൽപ്രദേശിൽ ഒരു പൊതുപരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു അമിത് ഷാ.

മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് സേനാ വിഭാ​ഗത്തിലെ ഒരേ റാങ്കിലുള്ള സൈനികർക്ക് ഒരേ പെൻഷൻ പദ്ധതി പ്രാവർത്തികമാക്കിയത്. കഴിഞ്ഞ എഴുപത് വർഷങ്ങളിലായി സൈനികരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. മോദി, നമ്മുടെ സൈനികർക്ക് വേണ്ടിയാണ് ഒരേ റാങ്ക് ഒരേ പെൻഷൻ‌ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ കോൺ​ഗ്രസും അതേ രീതിയിൽ ഒആർഒപി പിന്തുടരുന്നുണ്ട്. അത് ഒൺലി രാഹുൽ ഒൺലി പ്രിയങ്ക ആണെന്ന് മാത്രം അമിത് ഷാ പറഞ്ഞു. 

ഉനയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് കോൺ​ഗ്രസിനെതിരെ അമിത് ഷാ പരിഹാസ വാക്കുകൾ ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഉത്തർപ്രദേശിൽ പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ​ഗാന്ധിയെ നിയമിച്ചത്. ഈ നിയമനം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സമ്മിശ്ര പ്രതികരണത്തിന് കാരണമായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഥുറാം ഗോഡ്സെ ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്നുവെന്ന് വി ഡി സവർക്കറുടെ ഉറ്റബന്ധു, വെളിപ്പെടുത്തൽ കോടതിയിൽ
ജാദവ്‌പൂർ സർവകലാശാലയിൽ രാത്രിയിൽ മണിക്കൂറുകൾ നീണ്ട സംഘർഷം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്