
ദില്ലി: മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തുന്നത്. വാജ്പേയിയുടെ നില അതീവ ഗുരതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വൈകുന്നേരത്തോടെ വീണ്ടും അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും വാജ്പേയിയെ സന്ദര്‍ശിക്കും. ഇത് നാലാം തവണയാണ് മോദി വാജ്പേയിയെ സന്ദര്‍ശിക്കുന്നത്. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിൽ കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയിലാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ അറിയിച്ചു. പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 നാണ് കിഡ്നിയിൽ അണുബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് മേധാവിയായി രൺദീപ് ഗലേറിയയുടെ മോൽനോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ നേരത്തെ വാജ്പേയിയെ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam