സന്ന്യാസികൾക്കും ഭാരത രത്‍ന നൽകണം; ബാബ രാംദേവ്

Published : Jan 27, 2019, 11:31 AM ISTUpdated : Jan 27, 2019, 11:32 AM IST
സന്ന്യാസികൾക്കും ഭാരത രത്‍ന നൽകണം; ബാബ രാംദേവ്

Synopsis

അതേസമയം ലിംഗായത്ത് നേതാവായ ശിവകുമാരസ്വാമിയ്ക്ക് ഭാരത രത്‌ന നല്‍കാത്തതില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ജി പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഹരിദ്വാർ: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‍ന അടുത്ത വർഷം മുതൽ സന്ന്യാസികൾക്കും നൽകണമെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും രാംദേവ് പറഞ്ഞു. കഴിഞ്ഞ എഴുപത് വർഷമായി ഒരു സന്ന്യാസിക്ക് പോലും ഭാരത രത്‍ന നൽകാത്തത് വേദനാജനകമാണെന്നും രാംദേവ് അറിയിച്ചു. റിപബ്ലിക്ക് ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കഴിഞ്ഞ 70 വർഷമായി ഒരു സന്യാസിയെയും ഭാരത രത്‍നക്കായി തെരഞ്ഞെടുക്കപ്പെടാത്തതിൽ ഖേദകരമുണ്ട്. മഹർഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദജി, ശിവഗാമര സ്വാമിജി തുടങ്ങിയവർ അതിന് അർഹരാണ്. അടുത്ത വർഷം മുതൽ സന്ന്യാസി സമുദായത്തിൽ നിന്ന് ഒരാളെ   ഭാരത രത്‍നക്കായി പരിഗണിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും ''-രാംദേവ് പറഞ്ഞു.

ഈ വര്‍ഷം പ്രണബ് മുഖര്‍ജി, ഭൂപേന്‍ ഹസാരിക, നാനാജി ദേശ്മുഖ് തുടങ്ങിയവരെയാണ് രാജ്യം ഭാരത രത്‌നം നല്‍കി ആദരിച്ചത്. അതേസമയം ലിംഗായത്ത് നേതാവായ ശിവകുമാരസ്വാമിയ്ക്ക് ഭാരത രത്‌ന നല്‍കാത്തതില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ജി പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലക്ഷ്യം മമതയും ബിജെപിയും, ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു