ഗുരുതരാവസ്ഥയിലുള്ള മാതാവിനെ സന്ദര്‍ശിക്കാന്‍ മദനിക്ക് അനുമതി

Published : Oct 26, 2018, 04:07 PM ISTUpdated : Oct 26, 2018, 04:19 PM IST
ഗുരുതരാവസ്ഥയിലുള്ള മാതാവിനെ സന്ദര്‍ശിക്കാന്‍ മദനിക്ക് അനുമതി

Synopsis

ബംഗലുരു വിട്ടുപോകാൻ അനുവദിയ്ക്കണമെന്ന മദനിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു. 

ബെംഗളൂരു: അര്‍ബുദരോഗം ബാധിച്ച ഗുരുതരാവസ്ഥയില്‍ തുടരുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്ദനിക്ക് ബെംഗളൂരു സ്ഫോടനക്കേസ് വിചാരണകോടതി അനുവാദം നല്‍കി. ഒക്ടോബർ 28 മുതൽ നവംബർ 4 വരെയാണ് കേരളത്തിലേക്ക് പോകാനാണ് കോടതി അനുവാദം നല്‍കിയത്. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മദ്ദനിക്ക് ബെംഗളൂരു വിട്ടു പുറത്തു പോകുന്നതിന് വിലക്കുണ്ട്. 

 രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ച്ച കാലത്തേക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മരിച്ചത് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി; ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി ബൈക്കിടിച്ച് മരണം; അപകടം ബെംഗളൂരൂവിൽ
ഇന്ത്യക്ക് മാതൃക! ബുധനാഴ്ചകളിൽ 'നോ വെഹിക്കിൾ ഡേ', സൈക്കിൾ അല്ലാതെ ഒറ്റ വാഹനവും പുറത്തിറക്കാനാകില്ല, പുതിയ നിയമം പ്രഖ്യാപിച്ച് ലക്ഷദ്വീപ്