നിക്ഷേപകരുടെ പണവുമായി സഹകരണ സംഘം സെക്രട്ടറി മുങ്ങി

By Web DeskFirst Published Mar 21, 2018, 11:39 PM IST
Highlights
  • പണവുമായി സെക്രട്ടറി മുങ്ങി
  • പരാതി നല്‍കിയിട്ടും നടപടി ഇല്ല

റാന്നിയില്‍ സി പി എം നേതൃത്വത്തിലുള്ള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സഹകരണ സംഘത്തില്‍ നിന്നും നിക്ഷേപകരുടെ പണവുമായി സെക്രട്ടറി മുങ്ങി. സ്ഥിരം നിക്ഷപകർ ഉള്‍പ്പെയുള്ളവരില്‍ നിന്നും തട്ടിയെടുത്തത് ഒരുകോടി ഇരുപത് ലക്ഷത്തിലധികം രൂപയാണ്.

ചായകച്ചവടക്കരാനായ തോമസിന് സ്ഥിരം നിക്ഷേപം ഇനത്തിലും ദിവസചിട്ടിഇനത്തിലും സഹകരണ ബാങ്കിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിമു്പ്പതിനായിരം രൂപയാണ് നഷ്ടമായത്. ഇടപാട്കാർക്ക് വ്യാജരേഖകള്‍ നല്‍കിയാണ് പണം തട്ടിയത്

ഇങ്ങനെ ഇരുനൂറ്റി മുപ്പത്തിയെട്ട് പേർക്ക് നിക്ഷേപതുക നഷ്ടമായന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ഥിരം നിക്ഷേപകരില്‍ അധികം പേർക്കും ബാങ്കില്‍ ഇടപാട് സംബന്ധിച്ച രേഖകളും ഇല്ല പത്ത് മുതല്‍ പതിനഞ്ച് ലക്ഷം രൂപവരെയാണ്  പലർക്കും നഷ്ടമായത്. തട്ടിപ്പിന് ഇരയായവരില്‍ അധികംപേരും സാധാരണക്കാരും  കച്ചവാടക്കാരും

സെക്രട്ടറി പൂന്നൂസിന് എതിരെ പൊലീസിനും സഹകരണവകുപ്പിനും പരാതി നല്‍കി ഒരുനടപടിയും ഉണ്ടായില്ല.സി പി എംന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയാകട്ടെ സെക്രട്ടറിക്ക് എതിരെ ഒരുനടപടിയും സ്വകരിച്ചിട്ടില്ല. കണക്കെടുപ്പ് നടക്കുന്നു എന്നാണ് ഭരണസമിതി അംഗങ്ങള്‍ പറയുന്നത്.

click me!