കൊല്ലത്ത് വന്‍ കള്ളനോട്ട് വേട്ട; സ്ത്രീയടക്കമുള്ളവര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 21, 2018, 12:39 AM IST
Highlights

ത്തനാപുരം കുന്നിക്കോട് സ്വദേശി റോണി, ഷെമീര് എന്നിവര്‍ വഴിയാണ് നോട്ടുകള്‍ കിട്ടുന്നതെന്ന് അന്വേഷണ സംഘത്തിന് മനസിലായി.ഇവരില്‍ നിന്നും വെമ്പായം സ്വദേശി ബിനുകുമാറിലേക്ക് പൊലീസെത്തി.ഇയാളെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി പൊലിസ് പിടികൂടി

കൊല്ലം: കൊല്ലം പുനലൂരില്‍ വൻ കള്ളനോട്ട് വേട്ട. എട്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ കള്ളനോട്ടുമായി ഒരു സ്ത്രീയടക്കം നാല് പേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ മുപ്പതാം തീയതി പുനലൂര്‍ കുമാര്‍ പാലസ് ബാറില്‍ നിന്ന് മദ്യപിച്ച ശേഷം സജിൻ കുമാര്‍ എന്നയാള്‍ 2000 രൂപയുടെ കള്ളനോട്ട് കൊടുത്തു.ബാര്‍ മാനേജറുടെ പരാതി പ്രകാരം പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സജിൻകുമാറിനെ ചോദ്യം ചെയ്തപ്പോള്‍ കള്ളനോട്ടിന് പിന്നില്‍ വൻ സംഘമുണ്ടെന്ന് വ്യക്തമായി.അടൂരില്‍ വച്ച് സജീന്‍റെ സുഹൃത്തുക്കളായ വിഷ്ണു, ഷെഹിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ പത്തനാപുരം കുന്നിക്കോട് സ്വദേശി റോണി, ഷെമീര് എന്നിവര്‍ വഴിയാണ് നോട്ടുകള്‍ കിട്ടുന്നതെന്ന് അന്വേഷണ സംഘത്തിന് മനസിലായി.ഇവരില്‍ നിന്നും വെമ്പായം സ്വദേശി ബിനുകുമാറിലേക്ക് പൊലീസെത്തി.ഇയാളെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി പൊലിസ് പിടികൂടി.

ബിനുവില്‍ നിന്നാണ് കാരേറ്റ് സ്വദേശി രാധയിലേക്ക് പൊലീസ് എത്തുന്നത്.ഇവരുടെ വീട് പരിശോധിച്ചപ്പോഴാണ് എട്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പൊലീസിന് ലഭിച്ചത്.ഇവരെയും ഭര്‍ത്താവ് സതീശനെയും അറസ്റ്റ് ചെയ്തു.500ന്‍റെയും 2000 ത്തിന്‍റേയും നോട്ടുകളാണ് ഉണ്ടായിരുന്നത്.മുഖ്യ പ്രതി സുനിലിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കൈമാറുമ്പോള്‍ അയ്യായിരം രൂപ ഇവര്‍ ഏജന്‍റുമാര്‍ക്ക് കമ്മീഷനായി നല്‍കിയിരുന്നു

click me!