സീബ്രാലൈനിലൂടെ റോഡ‍് മുറിച്ചുകടന്ന വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Published : Jul 30, 2025, 01:04 PM IST
accident

Synopsis

പാലക്കാട് വാണിയംകുളത്ത് സീബ്ര ക്രോസ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വിദ്യാർത്ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് സീബ്ര ക്രോസ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വിദ്യാർത്ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അനയ കൃഷ്ണ,അശ്വനന്ദ, നിവേദിത എന്നിവരെയാണ് ബൈക്ക് ഇടിച്ചത്. ഇന്നലെ വൈകിട്ട് 4:45 ഓടെയായിരുന്നു അപകടം. അപകടശേഷം അബോധാവസ്ഥയിലായ വിദ്യാ൪ത്ഥിനികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ല. അപകടത്തിനിടയാക്കിയ ബൈക്ക് കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം