ജീവന് ഭീഷണി: സുരക്ഷ തേടി ബിന്ദുവും കനകദുര്‍ഗ്ഗയും സുപ്രീംകോടതിയെ സമീപിച്ചു

Published : Jan 17, 2019, 12:31 PM ISTUpdated : Jan 17, 2019, 03:00 PM IST
ജീവന് ഭീഷണി: സുരക്ഷ  തേടി ബിന്ദുവും കനകദുര്‍ഗ്ഗയും സുപ്രീംകോടതിയെ സമീപിച്ചു

Synopsis

കേസ് നാളെ തന്നെ പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇരുവരുടേയും അഭിഭാഷകരെ അറിയിച്ചു

ദില്ലി: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗയും ബിന്ദുവും മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്ജി നല്‍കി. ഇക്കാര്യം ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചില്‍ പരമാര്‍ശിക്കുകയായിരുന്നു. സന്നിധാനത്ത് ദര്‍ശനം നടത്തിയ  ശേഷം ജീവന് ഭീഷണിയുണ്ടെന്നും അടിയന്തിരമായി കേസ് പരിഗണിക്കണമെന്നും  ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി വിധിയെ തുടര്ന്നാണ് തങ്ങള്‍ മല കയറിയത്. തങ്ങളുടെ മൗലിക അവകാശമാണ് വിനിയോഗിച്ചത്. എന്നാല്‍ കേരളത്തില് വലിയ തോതില്‍ പ്രതിഷേധം നടക്കുകയാണ്. ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണ്. ഇതിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഹര്‍ജി നാളെ തന്നെ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് സമ്മതിച്ചു. ശബരിമല സന്ദര്‍ശനത്തിന് ശേഷം ഇന്നലെ വീട്ടിലെത്തിയ തന്നെഅമ്മായി അമ്മ മര്‍ദ്ദിച്ചു എന്നാരോപിച്ച് കനകദുര്‍ഗ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനറൽ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം, ഏഴുപേർക്ക് പുതുജീവനേകി ഷിബുവിന് വിട
മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി