രാഹുൽ ഗാന്ധിക്ക് വിഭ്രാന്തി; കടന്നാക്രമിച്ച് ബിജെപി

Published : Oct 25, 2018, 08:38 PM IST
രാഹുൽ ഗാന്ധിക്ക് വിഭ്രാന്തി; കടന്നാക്രമിച്ച് ബിജെപി

Synopsis

രാഹുൽ ഗാന്ധിക്ക് വിഭ്രാന്തിയെന്ന് ബിജെപി. ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നും റഫാലിൽ കമ്മീഷൻ കിട്ടാത്തതിലുള്ള നിരാശയാണ് രാഹുലിനെന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

ദില്ലി: രാഹുൽ ഗാന്ധിക്ക് വിഭ്രാന്തിയെന്ന് ബിജെപി. ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്ന ആരോപണം പച്ചക്കള്ളമാണെന്നും റഫാലിൽ കമ്മീഷൻ കിട്ടാത്തതിലുള്ള നിരാശയാണ് രാഹുലിനെന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.   റഫാൽ ഇടപാടിൽ സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാൽ സത്യങ്ങൾ പുറത്തുവരുമെന്ന് ഭയപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐ മേധാവി അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന്  രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. 

ഡയറക്ടറുടെ ഓഫീസിൽ നിന്ന് രേഖകൾ കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. രണ്ടുമണിക്ക് സിബിഐ ഡയറക്ടറെ നീക്കിയ നടപടി നിയമവിരുദ്ധവും രാജ്യത്തിന് അപമാനവുമാണ്. ക്രിമിനൽ നടപടിയെന്നായിരുന്നു രാഹുൽ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. സിബിഐ ഡയറക്ടറെ മാറ്റാൻ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തി എന്നതാണ് വസ്തുത. മുപ്പതിനായിരം കോടി രൂപ അനിൽ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ് മോദി ചെയ്തത്. സിബിഐ അന്വേഷണം അനുവദിക്കുന്നതും പ്രധാനമന്ത്രി ആത്മഹത്യ ചെയ്യുന്നതും തുല്യമാണ് പിടിക്കപ്പെടുമെന്ന നില വന്നപ്പോൾ സിബിഐ മേധാവിയെ മോദി മാറ്റുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

150 കിലോ അമോണിയം നൈട്രേറ്റും 200 ബാറ്ററിയും, രാജസ്ഥാനിൽ കാറിൽ നിന്ന് പിടിച്ചെടുത്തത് സ്ഫോടക വസ്തുക്കൾ; അന്വേഷണം ആരംഭിച്ച് പൊലീസ്
ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'